ad
Deshabhimani

പണി തുടങ്ങിയിട്ട്‌ മൂന്നുവർഷം

കല്‍വത്തി കമ്യൂണിറ്റി ഹാള്‍ നവീകരണം ഇഴയുന്നു

community hall

നവീകരണം നടക്കുന്ന കല്‍വത്തി കമ്യൂണിറ്റി ഹാള്‍

വെബ് ഡെസ്ക്

Published on Sep 01, 2026, 02:41 AM | 1 min read

മട്ടാഞ്ചേരി


ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ഫോര്‍ട്ട്കൊച്ചി കല്‍വത്തി കമ്യൂണിറ്റി ഹാളിന്റെ നവീകരണം ഇഴയുന്നതായി പരാതി. മൂന്നുവര്‍ഷംമുമ്പാണ് ഹാള്‍ ആധുനികരീതിയില്‍ നവീകരിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നവീകരണം വേഗത്തില്‍ നീങ്ങിയെങ്കിലും പിന്നീട്‌ നിലച്ചു.


കൊച്ചി സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ (സിഎസ്‌എംഎൽ) ഫണ്ട് വിനിയോഗിച്ചാണ് ഹാള്‍നവീകരണം ആരംഭിച്ചത്. ഹാളിന്റെ പ്രധാന ജോലികള്‍ പൂര്‍ത്തിയായെങ്കിലും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞില്ല. പ്രവൃത്തികള്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കണമെന്ന് സിഎസ്എംഎല്‍ അധികൃതര്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍, ഇത് നടന്നില്ല.

പാചകപ്പുര, ചുറ്റുവളപ്പിലെ ജോലികള്‍, ഇലക്‌ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് എന്നിവ തീരാനുണ്ട്‌. ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന്‌ ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ സജീര്‍ പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home