കലക്‌ടറേറ്റ് പാർക്കിങ് സ്ഥലത്ത് മരച്ചില്ലകളുടെ കൂമ്പാരം

കലക്ടറേറ്റിലെ പാർക്കിങ് സ്ഥലത്ത് ഉണങ്ങിയ മരത്തടികളും ചില്ലകളും കൂട്ടിയിട്ടിരിക്കുന്നു
കാക്കനാട്
കലക്ടറേറ്റ് പ്രധാനകവാടത്തിനരികിലെ ഇരുചക്രവാഹന പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയിൽ. ഉണങ്ങിയ മരത്തടികളും ചില്ലകളും കൂട്ടിയിട്ടിരിക്കുന്നതിനാൽ ജീവനക്കാർക്കും സന്ദർശകർക്കും വാഹനം പാർക്ക് ചെയ്യാൻ ഇടമില്ല.
കലക്ടറേറ്റ് വളപ്പിനുള്ളിലെ പാഴ്മരങ്ങൾ അടുത്തിടെ മറിഞ്ഞുവീണതിനെത്തുടർന്ന് വെട്ടിമാറ്റിയ ചില്ലകളാണ് ഇവിടെ കുന്നുകൂടിക്കിടക്കുന്നത്. സംഭവംനടന്ന് ആഴ്ചകൾ പിന്നിട്ടെങ്കിലും ഇവ നീക്കംചെയ്യാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.
പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളാണ്. വാഹനങ്ങൾ വടക്കുഭാഗത്തേക്ക് മാറ്റിയും അവിടെ നിയന്ത്രണം ഏർപ്പെടുത്തിയുമാണ് പാർക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതോടെ കൂടുതൽപേരും ആശ്രയിക്കുന്നത് ഗേറ്റിനുസമീപത്തെ ഈ പാർക്കിങ് സ്ഥലത്തെയാണ്.










0 comments