Deshabhimani

കൊക്കൂണിന്‌ നാളെ തുടക്കം

ആഗോളവിഷയങ്ങൾ ചർച്ച ചെയ്‌ത്‌ ‘കിഡ് ഗ്ലോവ് മോഡല്‍ യുഎൻ’

‘Cocoon 2026’

‘കിഡ് ഗ്ലോവ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് 2026’ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്‌പി അങ്കിത്‌ അശോകന്‍ വൈറ്റില ടോക്എച്ച് പബ്ലിക് സ്കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 08, 2026, 02:05 AM | 1 min read

കൊച്ചി


കേരള പൊലീസിന്റെ കിഡ് ഗ്ലോവ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കിഡ് ഗ്ലോവ് മോഡല്‍ യുഎൻ 2026’ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്‌പി അങ്കിത്‌ അശോകന്‍ വൈറ്റില ടോക്എച്ച് പബ്ലിക് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 175 വിദ്യാര്‍ഥി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കേരള പൊലീസ്‌ വെള്ളി, ശനി ദിവസങ്ങളിൽ ഗ്രാൻഡ് ഹയാത്ത് ​ഹോട്ടലിൽ സംഘടിപ്പിക്കുന്ന ‘കൊക്കൂൺ 2026’ അന്താരാഷ്‌ട്ര സൈബർ സുരക്ഷാസമ്മേളനത്തിന്റെ മുന്നോടിയായായിരുന്നു പരിപാടി.


ആഗോളവിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനും നയതന്ത്രചര്‍ച്ചകളില്‍ പങ്കാളികളാക്കാനും യുവതലമുറയെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മികച്ച പൊതുപ്രസംഗം, സംവാദം, ചര്‍ച്ച, ആശയവിനിമയം, നേതൃത്വപാടവം എന്നിവയുടെ മാനദണ്ഡത്തിലായിരുന്നു വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.

ടോക് എച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ ടെസ്സി ജോസ്, വിപിന്‍ കെ മാത്യു, ഡോ. വിഷ്ണു ശരവണന്‍, കെ എ ഷിബിന്‍, വി എസ്‌ ആനന്ദ് എന്നിവർ സംസാരിച്ചു.


‘കൊക്കൂൺ 2026’ രജിസ്ട്രേഷൻ വ്യാഴം വൈകിട്ട് ആറിന്‌ അവസാനിക്കും. പൊതുജനങ്ങൾക്കുൾപ്പെടെ https://c0c0n.org/ വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ല. കോൺഫറൻസിൽ പങ്കെടുക്കുന്നവർ വെള്ളി രാവിലെ 8.30ന്‌ റിപ്പോർട്ട് ചെയ്യണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home