Deshabhimani

‘‍കൊക്കൂൺ 2026’ സൈബർ സുരക്ഷ 
സമ്മേളനത്തിന്‌ തുടക്കം

Cocon 2026

കേരള പൊലീസിന്റെ സൈബർ സുരക്ഷ സമ്മേളനം ‘കൊക്കൂൺ 2026’ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡ്രം കൊട്ടി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 10, 2026, 12:45 AM | 1 min read

കൊച്ചി

കേരള പൊലീസ്‌ നടത്തുന്ന സൈബർ സുരക്ഷ സമ്മേളനം ‘കൊക്കൂൺ 2026’ ഗ്രാൻഡ് ഹയാത്ത് ​ഹോട്ടലിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിന്‌ കേരള പൊലീസിന്റെ സൈബർഡോം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രാഫിക് നിയന്ത്രണത്തിനും പ്രകൃതിദുരന്ത നിവാരണത്തിനുമായി തദ്ദേശീയമായി വികസിപ്പിച്ച റോബോട്ടുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈബർ ആക്രമണങ്ങളും പുതിയ സുരക്ഷാഭീഷണികളും വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ, പൊലീസ്, ഗവേഷകർ, സാങ്കേതികവിദ്യ സ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവയുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


എസ്‌ബിഐ ചെയർമാൻ ചെല്ല ശ്രീനിവാസലു ഷെട്ടി വിശിഷ്ടാതിഥിയായി. യുഎഇ സൈബർ സുരക്ഷ വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി, സിഇആർടി ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് ബാൽ, ഒമാൻ നാഷണൽ സിഇആർടി ഡയറക്ടർ ജനറൽ ബദർ അൽ സലൈഹി, സീറോ ഡേ എൻജിനീയറിങ്‌ സ്ഥാപക എലിസ ഇസേജ്, ഇന്റർപോൾ ഓഫീസ് ഓഫ് ഇന്റേണൽ ഓവർസൈറ്റ് ചീഫ്‌ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ബ്യോൺ റിച്ചാർഡ് വാറ്റ്നെ, ചൈൽഡ്‌ലൈറ്റ് ടെക്നിക്കൽ അഡ്വൈസറി പ്രോഗ്രാം ഡയറക്ടർ കെൽവിൻ ലേ, കോഡ് ബ്ലൂ സ്ഥാപക കാന ഷിനോഡ, ജർമൻ സൈബർ സുരക്ഷ എൻജിനീയർ സൈനബ് മൗനീർ, സോ ലാംബോൺ, ലെഫ്റ്റനന്റ് ജനറൽ എം യു നായർ, ഡിജിപി റവാഡ ചന്ദ്രശേഖർ, വിജിലൻസ്‌ ഡയറക്ടർ മനോജ്‌ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

ഇരുനൂറിലധികം അന്താരാഷ്ട്ര പ്രഭാഷകരും മൂവായിരത്തോളം പ്രതിനിധികളുമാണ്‌ പങ്കെടുക്കുന്നത്‌. സമാപന സമ്മേളനം ശനി വൈകിട്ട്‌ 4.30ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്​ഘാടനം ചെയ്യും. നടൻ ദുൽഖർ സൽമാൻ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home