സിസിആർസി ഉദ്ഘാടനം: സംഘാടകസമിതിയായി

സിസിആർസി ഉദ്ഘാടനത്തിന്റെ സംഘാടകസമിതി രൂപീകരണം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) ഉദ്ഘാടനം വിജയിപ്പിക്കാനുള്ള സംഘാടകസമിതി രൂപീകരണം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സിസിആർസി ഫെബ്രുവരി ഒമ്പതിന് പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. മധ്യകേരളത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനത്തോടെ യാഥാർഥ്യമാകുന്നത്.
സംഘാടകസമിതി രൂപീകരണ യോഗത്തിൽ കെ ബി വർഗീസ്, എം ടി നിക്സൺ, പി ഡി ജോൺസൺ, കെ എം എ ജലീൽ, ബിനു ചന്ദ്രശേഖരൻ, എം എൽ ജോയി തുടങ്ങിയവർ സംസാരിച്ചു. മന്ത്രി പി രാജീവും കലക്ടർ ജി പ്രിയങ്കയുമാണ് രക്ഷാധികാരികൾ. ഭാരവാഹികൾ: കളമശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ (ചെയർമാൻ), ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ (ജനറൽ കൺവീനർ), മെഡിക്കൽ സൂപ്രണ്ട് ഡോ. നീതു ജോർജ് (കൺവീനർ).










0 comments