ad
Deshabhimani

ഉയരങ്ങളിൽ 
സിസിആർസി ; ബജറ്റിൽ 30 കോടികൂടി

Cochin Cancer Centre
വെബ് ഡെസ്ക്

Published on Jan 30, 2026, 03:53 AM | 1 min read


കൊച്ചി

ഫെബ്രുവരി ഒന്പതിന്‌ കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്ററിന്റെ (സിസിആർസി) പുതിയ അത്യാധുനിക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കാനിരിക്കെ ബജറ്റിൽ 30 കോടി രൂപകൂടി വകയിരുത്തി എൽഡിഎഫ്‌ സർക്കാർ. ജില്ലയുടെ ദീർഘകാല സ്വപ്‌നമായ സിസിആർസിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണം 2016 നവംബർ ഒന്നിന്‌ എൽഡിഎഫ്‌ സർക്കാരാണ്‌ ആരംഭിച്ചത്. കിഫ്‌ബിയിൽനിന്നുള്ള 384.85 കോടി രൂപ ചെലവിട്ട്‌ നിർമാണം പൂർത്തിയാക്കിയ കെട്ടിടമാണ്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കുന്നത്‌.


ആദ്യഘട്ടത്തിൽ 100 കിടക്കകളും അത്യാധുനിക സ‍ൗകര്യങ്ങളുമായി ഒരുങ്ങിയിരിക്കുന്ന സിസിആർസിയിൽ 159 പുതിയ തസ്‌തികകളും സർക്കാർ അനുവദിച്ചിട്ടുണ്ട്‌. സർക്കാരിലേക്ക്‌ നിർദേശം സമർപ്പിച്ചിരുന്നതായും അനുവദിച്ച 30 കോടി രൂപ ഉപകരണങ്ങൾ വാങ്ങുന്നതിനും ഫാർമസി ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുമെന്നും സിസിആർസി ഡയറക്‌ടർ ഡോ. പി ജി ബാലഗോപാൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home