നിരീക്ഷണത്തിന് പാസീവ് അക്കോസ്റ്റിക് മോണിറ്ററിങ് സാങ്കേതികവിദ്യ
ശബ്ദത്തിലൂടെ നിരീക്ഷിക്കാം തിമിംഗിലങ്ങളെ, ഡോൾഫിനുകളെ

കൊച്ചി
സമുദ്രസസ്തനികളെ ശബ്ദവീചികളിലൂടെ മനസ്സിലാക്കാനും നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഗവേഷകർ. സിഎംഎഫ്ആർഐയിൽ നടന്ന ആഗോള മറൈൻ സിന്പോസയിത്തിലെ പ്രത്യേക സമ്മേളനത്തിലാണ് സാങ്കേതികവിദ്യ ചർച്ചയായത്.
പാസീവ് അക്കോസ്റ്റിക് മോണിറ്ററിങ് എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് കിലോമീറ്റർ അകലെനിന്നുപോലും തിമിംഗിലങ്ങളെയും ഡോൾഫിനുകളെയും നിരീക്ഷിക്കാനാകും. ഇന്ത്യയുടെ സമുദ്രസസ്തനി ഗവേഷണത്തിൽ വലിയ ചുവടുവയ്‌പ്പാകുമിത്. വെളിച്ചത്തേക്കാൾ വേഗത്തിൽ വെള്ളത്തിനടിയിലൂടെ ശബ്ദം സഞ്ചരിക്കുന്നതിനാൽ സമുദ്രജീവികളെ നിരീക്ഷിക്കാൻ ഈ രീതി സഹായകരമാകും. ബൂയികൾ, ടാഗുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കടൽസസ്തനികളുടെ ശബ്ദങ്ങൾ പിടിച്ചെടുത്ത്, അവയുടെ സാന്നിധ്യം, എണ്ണം, ദേശാടനവഴികൾ എന്നിവ കണ്ടെത്താനാകും. സമുദ്രസസ്തനികളുടെ സംരക്ഷണത്തിനായി ദേശീയ കർമപദ്ധതി രൂപീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ആവാസവ്യവസ്ഥാ നശീകരണം, മലിനീകരണം, കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന വലകളിലെ കുരുക്ക് എന്നിവ ജീവികൾക്ക് പ്രധാന ഭീഷണിയാണ്. ഗവേഷണം, നിരീക്ഷണം, സംരക്ഷണം എന്നിവ ഏകോപിപ്പിക്കാൻ ദേശീയതലത്തിൽ മൾട്ടി- ഇൻസ്റ്റിറ്റ്യൂഷണൽ നെറ്റ്‌വർക് അടിയന്തരമായി രൂപീകരിക്കണം. കരയ്ക്കടിയുന്ന ജീവികളെ കൈകാര്യം ചെയ്യാനും പോസ്റ്റ്മോർട്ടം നടത്താനും യോഗ്യരായ ശാസ്ത്രജ്ഞർക്ക് അധികാരം നൽകണമെന്നും സംഗമം ആവശ്യപ്പെട്ടു. കുഫോസ് വൈസ്ചാൻസലർ ഡോ. എ ബിജുകുമാർ, ഡോ. ജെ ജയശങ്കർ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ഡോ. വിവേകാനന്ദൻ, ഡോ. സിജോ വർഗീസ്, ഡോ. ദിവ്യ പണിക്കർ, ഡോ. ഇഷ ബോപ്പർദികർ, ഡോ. ജോയ്‌സ് വി തോമസ്, ഡോ. പ്രജിത്ത്, ഡോ. ഫ്രാൻസെസ് ഗള്ളാൻഡ്, ഡോ. ദിപാനി സുതാരിയ, ഡോ. ആർ രതീഷ് കുമാർ എന്നിവർ സംസാരിച്ചു.











0 comments