മിനിമം വേതനം 26,000 രൂപയാക്കണം
സിയാൽ കരാർത്തൊഴിലാളികൾ മാർച്ച് നടത്തി

കൊച്ചി വിമാനത്താവളത്തിലെ കരാർത്തൊഴിലാളികളുടെ മിനിമം വേതനം 26,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സിയാൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ എയർപോർട്ട് മാർച്ച് നടത്തുന്നു
നെടുമ്പാശേരി
കൊച്ചി വിമാനത്താവളത്തിലെ കരാർത്തൊഴിലാളികളുടെ മിനിമം വേതനം 26,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സിയാൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ചും അവകാശ സംരക്ഷണസദസ്സും നടത്തി. നെടുമ്പാശേരി മാരിയറ്റ് ഹോട്ടലിന് സമീപത്തുനിന്ന് എയർപോർട്ട് ഓഫീസിലേക്കായിരുന്നു മാർച്ച്.
അവകാശ സംരക്ഷണസദസ്സ് സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ സി മോഹനൻ അധ്യക്ഷനായി. നേതാക്കളായ തമ്പി പോൾ, എ എസ് സുരേഷ്, സി എം തോമസ്, ഷിജ ഹരിദാസ്, പി വി ടോമി എന്നിവർ സംസാരിച്ചു. മിനിമം ശമ്പളം 26,000 രൂപയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് സിഐടിയു നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഡൽഹിയിൽ സമരത്തിന് പോകുന്ന സമരവളന്റിയർമാർക്ക് സ്വീകരണവും നൽകി.









0 comments