ad
Deshabhimani

സിയാൽ കരാർത്തൊഴിലാളികൾക്ക് 
മിനിമം വേതനം നടപ്പാക്കണം: സിഐടിയു

CITU

സിഐടിയു നെടുമ്പാശേരി വെസ്റ്റ് മേഖലാ കൺവൻഷൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ജെ ഐസക് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 02:08 AM | 1 min read

നെടുമ്പാശേരി


കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ (സിയാൽ) കരാർ തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പാക്കണമെന്നും സ്‌കീം വർക്കേഴ്‌സിന്റെ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സിഐടിയു നെടുമ്പാശേരി വെസ്റ്റ് മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.


നെടുമ്പാശേരി ഇ എം എസ് സ്മാരക മന്ദിരത്തിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ജെ ഐസക് ഉദ്ഘാടനം ചെയ്തു. എൻ കെ ഷാജി അധ്യക്ഷനായി. എൽദോ ഡേവിഡ് റിപ്പോർട്ട് അവതരിപ്പിച്ചു.


സിപിഐ എം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി സി സോമശേഖരൻ, സിഐടിയു ഏരിയ പ്രസിഡന്റ് തമ്പി പോൾ, ശ്രീജ ശശി, ടി കെ സന്തോഷ്, കെ ഐ ബാബു, രാകേഷ് ആർ നായർ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: എൽദോ ഡേവിഡ് (കൺവീനർ), എൻ കെ ഷാജി (ജോയിന്റ്‌ കൺവീനർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home