ad
Deshabhimani

കോക്കുന്ന്‌ സെന്റ്‌ ജോസഫ് പള്ളി കൂദാശ 26ന്

Church

മേജർ ആർച്ച് ബിഷപ്‌ റാഫേൽ തട്ടിൽ 26ന് കൂദാശ 
ചെയ്യുന്ന കോക്കുന്ന് സെന്റ്‌ ജോസഫ് പള്ളി

വെബ് ഡെസ്ക്

Published on Apr 19, 2026, 12:32 AM | 1 min read

അങ്കമാലി


പുതുതായി നിർമിച്ച മൂക്കന്നൂർ കോക്കുന്ന് സെന്റ്‌ ജോസഫ്സ് പള്ളി കൂദാശ 26ന് വൈകിട്ട് നാലിന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്‌ മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ഇടവകയിലെ 836 കുടുംബങ്ങൾ നൽകിയ എട്ടുകോടി രൂപ ചെലവഴിച്ച്‌ 15,000 ചതുരശ്രയടി വിസ്തീർണത്തിലാണ്‌ നിർമാണമെന്ന്‌ വികാരി ഫാ. ഷാജൻ പുത്തൻപുരയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


പള്ളിനിർമാണത്തിന് മുന്നോടിയായി നിർധനരും കനാൽപുറമ്പോക്കിൽ താമസിക്കുന്നവരും സ്വന്തമായി വീടില്ലാത്തവരുമായ നാനാജാതി മതസ്ഥർക്കായി 32 വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ടെന്ന് പള്ളി നിർമാണ കമ്മിറ്റി കൺവീനർമാരായവി പി ജോർജ് വടക്കുഞ്ചേരി, കുരിയാച്ചൻ മൂലൻ, മാത്യു ജോസഫ് എന്നിവർ അറിയിച്ചു.


കൂദാശയ്ക്കുശേഷം രാത്രി 7.30ന് പൊതുസമ്മേളനവും സ്നേഹവിരുന്നും നടക്കും. തുടർന്ന് 8.15ന് അഞ്ജു ജോസഫ്‌ നയിക്കുന്ന ലൈവ് ബാന്റ്‌.


സഹവികാരി ഫാ. ജോൺ കാഞ്ഞിരത്തിങ്കൽ, കൈക്കാരന്മാരായ തോമസ് മഞ്ഞളി, ബെന്നി മാടശേരി, വൈസ് ചെയർമാൻ എൻ ഒ വർഗീസ്, പ്രോഗ്രാം കൺവീനർ ജെസ്റ്റിൻ പടയാട്ടിൽ, കൺവീനർമാരായ മാത്തച്ചൻ മാടശേരി, എം ഡി ജോയ് മാടശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home