ad
Deshabhimani

ചിൽഡ്രൻസ്‌ പാർക്കിൽ വരൂ, കാണാം കിടിലൻ വാട്ടർ ഫ‍ൗണ്ടൻ

Childrens Park musical fountain
വെബ് ഡെസ്ക്

Published on Sep 04, 2025, 02:15 AM | 1 min read


കൊച്ചി

നഗരത്തിനും കുട്ടികൾക്കും ഓണസമ്മാനമായി എറണാകുളം ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിലെ നവീകരിച്ച വാട്ടർ ഫൗണ്ടൻ മേയർ എം അനിൽകുമാർ നാടിന്‌ സമർപിച്ചു. കലക്ടർ ജി പ്രിയങ്ക അധ്യക്ഷയായി. ടി ജെ വിനോദ് എംഎൽഎ മുഖ്യാതിഥിയായി.


ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, എക്സിക്യൂട്ടീവ് അംഗം പി ആർ റെനീഷ്, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ടി വി അനിത, ട്രഷറര്‍ സനം പി തോപ്പിൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ എം എ രശ്മി, അശോക് അരവിന്ദ്, എൻ കെ പ്രദീപ് എന്നിവർ സംസാരിച്ചു.


ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് വാട്ടർ ഫൗണ്ടൻ നവീകരിച്ചത്. ഉദ്ഘാടന ചടങ്ങിനുശേഷം ലാവണ്യം 25 ഓണാഘോഷ പരിപാടികളുടെ ഭാഗമായി മാരായമുട്ടം ജോണിയുടെ നേതൃത്വത്തിൽ കഥാപ്രസംഗവും വോയിസ് ഓഫ് റെഡ് സ്റ്റാറിന്റെ ഗാനമേളയും അരങ്ങേറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home