ഓണം വൈബിൽ കുട്ടികളുടെ പാർക്ക്

കൊച്ചി
ഓണക്കാലത്തെ വരവേറ്റ് നഗരത്തിലെ കുട്ടികളുടെ പാർക്ക്. ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്ത കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനസമയം ഓണക്കാലത്ത് രാത്രി 9.30 വരെ നീട്ടി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ലാവണ്യത്തിന്റെ വേദികളിലൊന്ന് കുട്ടികളുടെ പാർക്കിലായിരിക്കും. ഏറെക്കാലമായി പ്രവർത്തനരഹിതമായിരുന്ന മ്യൂസിക്കൽ ഫൗണ്ടൻ ബുധൻമുതൽ പ്രവർത്തിപ്പിക്കും. മറൈൻഡ്രൈവിൽനിന്ന് പാർക്കിലേക്കുള്ള കവാടവും ഇനിമുതൽ തുറക്കും.
ജില്ലാ ശിശുക്ഷേമസമിതിയുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് മ്യൂസിക്കൽ ഫൗണ്ടൻ നവീകരിച്ച് പ്രവർത്തനയോഗ്യമാക്കിയത്. ബുധൻ രാത്രി ഏഴിന് മേയർ എം അനിൽകുമാർ ഫൗണ്ടൻ ഉദ്‌ഘാടനം ചെയ്യും. കലക്‌ടർ ജി പ്രിയങ്ക അധ്യക്ഷയാകും. ലാവണ്യം ഓണാഘോഷ പരിപാടികളുടെ ഭാഗമായി ബുധൻമുതൽ ശനിവരെ വൈകിട്ട് ആറുമുതൽ വിവിധ കലാപരിപാടികൾ പാർക്കിൽ അരങ്ങേറും.









0 comments