ad
Deshabhimani

ചീക്കു മണ്ണാളിയെ അനുസ്മരിച്ചു

Cheekhu Mannaly

ചീക്കു മണ്ണാളി അനുസ്മരണസമ്മേളനം പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 02:06 AM | 1 min read

പള്ളുരുത്തി


ചീക്കു മണ്ണാളിയുടെ 70–ാമത് അനുസ്മരണസമ്മേളനം കുമ്പളങ്ങി സെന്റ്‌ പീറ്റേഴ്സ് പാരിഷ് ഹാളിൽ നടത്തി. പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി അധ്യക്ഷനായി. എം എം ഫ്രാൻസിസ് തയ്യാറാക്കിയ "ഓർമ്മകളിൽ ചിക്കു മണ്ണാളി' എന്ന പുസ്തകം ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ പീറ്റർ കുമ്പളങ്ങി സഹകരണബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരിക്ക് നൽകി പ്രകാശിപ്പിച്ചു.


മുഹമ്മദ് ഷിയാസ് എംഎൽഎ, എം എം ഫ്രാൻസിസ്, ട്രീസ പീറ്റർ, ഫ്രാൻസിസ് ടോമി മണ്ണാളി എന്നിവർ സംസാരിച്ചു. 1927 ഡിസംബർ ഒമ്പതിന് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ കുമ്പളങ്ങി ഗുരുവരമഠത്തിൽ നടത്തിയ മിശ്രഭോജനത്തിൽ പങ്കെടുത്ത ക്രിസ്തീയവിഭാഗത്തിലെ ഏക അംഗവും പത്രപ്രവർത്തകൻ, അഭിഭാഷകൻ, ആധാരമെഴുത്തുകാരൻ, വില്ലേജ് വിജിലൻസ് കമ്മിറ്റി അംഗം എന്നിങ്ങനെ നിരവധി മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്‌ ചീക്കു മണ്ണാളിയുടേത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home