ad
Deshabhimani

മരടിൽ 4 ഫ്ലാറ്റുകളിൽ സ്‌ഫോടനം നടത്തിയ കന്പനി

ചന്ദർകുഞ്ജ്‌ പൊളിക്കൽ കരാർ എഡിഫൈസ്‌ എൻജിനിയറിങ്ങിന്‌

Chandrakunj

വൈറ്റില സിൽവർ സാൻഡ്‌ ഐലൻഡിലെ ചന്ദർകുഞ്ജ്‌ ഇരട്ട ടവറുകൾ

avatar
സ്വന്തം ലേഖകൻ

Published on Jun 02, 2026, 02:50 AM | 1 min read

കൊച്ചി


വൈറ്റില സിൽവർ സാൻഡ്‌ ഐലൻഡിലെ ചന്ദർകുഞ്ജ്‌ ഇരട്ട ടവറുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള കരാർ മുംബൈ ആസ്ഥാനമായ എഡിഫൈസ്‌ എൻജിനിയറിങ്ങിന്‌. ടെൻഡർ സമർപ്പിച്ച ഒന്പത്‌ കന്പനികളിൽനിന്ന്‌ ടെക്‌നിക്കൽ, ഫിനാൻഷ്യൽ ബിഡുകളിൽ ഉയർന്ന മാർക്ക്‌ നേടിയാണ്‌ എഡിഫൈസ്‌ കരാർ നേടിയത്‌. 26 നിലകൾവീതമുള്ള ഇരട്ട ടവറുകൾ സ്‌ഫോടനത്തിലൂടെ പൊളിക്കാൻ ഒന്പത്‌ കോടിയോളം രൂപയാണ്‌ എഡിഫൈസ്‌ ക്വാട്ട്‌ ചെയ്‌തിട്ടുള്ളത്‌.

കരാർ സ്വീകരിച്ചുകൊണ്ടുള്ള കത്ത്‌ എഡിഫൈസിൽനിന്ന്‌ ലഭിച്ചാലുടൻ ടവറുകൾ പൊളിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങും. ഒക്‌ടോബറോടെയാകും പൊളിക്കൽ. ടവറുകൾ നിർമിച്ചുനൽകിയ ആർമി വെൽഫെയർ ഹ‍ൗസിങ് ഓർഗനൈസേഷനാ (എഡബ്ല്യുഎച്ച്‌ഒ)ണ്‌ പൊളിക്കുന്നതിന്റെയും പുനർനിർമിക്കുന്നതിന്റെയും ചെലവുകൾ വഹിക്കുന്നത്‌. ടവറുകൾ പൊളിച്ചശേഷം പുനർനിർമാണത്തിനുള്ള ടെൻഡറിന്‌ കാര്യമായ പ്രതികരണം ലഭിക്കാത്തതിനാൽ റീ ടെൻഡർ ചെയ്‌തിട്ടുണ്ട്‌. ടവറുകൾ പുനർനിർമിക്കുന്ന ചുമതലകൾക്കായി പ്രോജക്ട്‌ മാനേജ്‌മെന്റ്‌ കൺസൾട്ടന്റിനെ നിയമിക്കാനുള്ള ടെൻഡറുകളും പരിശോധനയിലാണ്‌.

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിർമിച്ച മരടിലെ ഫ്ലാറ്റുകൾ സുപ്രീംകോടതി വിധിയെ തുടർന്ന്‌ സ്‌ഫോടനത്തിലൂടെ തകർക്കാൻ കരാറെടുത്തിരുന്ന കന്പനികളിലൊന്നാണ്‌ എഡിഫൈസ്‌ എൻജിനിയറിങ്. ദക്ഷിണാഫ്രിക്കയിലെ ജെറ്റ്‌ ഡിമോളീഷനുമായി സാങ്കേതിക സഹകരണമുണ്ട്‌. 2020 ജനുവരിയിൽ മരടിലെ എച്ച് 2 ഒ ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ, ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നിയന്ത്രിത സ്‌ഫോടനം വിജയകരമായി നടത്തിയത്‌ എഡിഫൈസാണ്‌.


ചന്ദർകുഞ്ജ്‌ പൊളിക്കൽ കരാറിന്‌ ടെൻഡർ നൽകി ചുരുക്കപ്പട്ടികയിൽ ഇടംനേടിയ മൂന്ന്‌ കന്പനികളിലൊന്ന്‌ ചെന്നൈ കേന്ദ്രമായ വിജയ്‌ സ്‌റ്റീൽസ്‌ ആണ്‌. ഇവരും മരടിൽ കരാറുണ്ടായിരുന്ന കന്പനിയാണ്‌. ചെന്നൈ കേന്ദ്രമായ പികെ യുണീക്‌ പ്രോജക്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമാണ്‌ ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നാമത്തെ കന്പനി.


നിർമാണപ്പിഴവുമൂലം തകർന്ന ഇരട്ട ടവറുകൾ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്‌ പൊളിക്കുന്നത്‌. 204 അപാർട്ട്‌മെന്റുകളുള്ള ഇവിടെ വിമുക്തഭടന്മാരുടെ 152 കുടുംബങ്ങളാണ്‌ താമസിച്ചിരുന്നത്‌. എല്ലാവരെയും മറ്റിടങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home