സിബിഎസ്‌ഇ പത്ത്, പ്ലസ്‌ടു ; ജില്ലയ്‌ക്ക് മികച്ച നേട്ടം

എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ വിദ്യാർഥിനി അമാൻഡ, സ്‌കൂൾ ജീവനക്കാരി ബീവിജാന് മധുരം നൽകുന്നു. ഫോട്ടോ: സുനോജ് നൈനാൻ മാത്യു
കൊച്ചി
സിബിഎസ്‌ഇ പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ, ജില്ലയ്‌ക്ക് മികച്ച നേട്ടം. തിരുവനന്തപുരം റീജിയന് കീഴില്‍ ജില്ലയിലെ 185 സിബിഎസ്‌ഇ സ്‌കൂളുകളിൽ പരീക്ഷ എഴുതിയ കുട്ടികളാണ് മികച്ച വിജയം കൈവരിച്ചത്. കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ പ്ലസ്‌ടു പരീക്ഷ എഴുതിയ 140 കുട്ടികളും വിജയം നേടി. 30 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. പത്താംക്ലസിലെ 82 പേരും വിജയം നേടി. 12 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. ഇടപ്പള്ളി കാമ്പ്യൻ സ്‌കൂളിൽ 81 പ്ലസ്‌ടു കുട്ടികളും വിജയം നേടി. 17 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. വിവിധ വിഷയങ്ങളിൽ 16 കുട്ടികൾ മുഴുവൻ മാർക്കും നേടി.
കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിൽ പ്ലസ്‌ടു പരീക്ഷ എഴുതിയ 49 പേരും വിജയിച്ചു. നാലുപേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. പത്താംക്ലാസ് പരീക്ഷ എഴുതിയ 68 പേരും ജയം നേടി. മൂന്നുപേർക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 161 പ്ലസ്‌ടു വിദ്യാർഥികളും വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു.
കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 196 പ്ലസ്‌ടു കുട്ടികളിൽ 68 പേർ മുഴുവൻ വിഷയങ്ങളിലും എ വൺ നേടി. 143 കുട്ടികൾ വിവിധ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് സ്വന്തമാക്കി. പത്താംക്ലാസ് പരീക്ഷ എഴുതിയ 195 വിദ്യാർഥികളും വിജയം നേടി. 40 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. ചിറ്റൂർ എസ്‌ബിഒഎ സ്‌കൂളിൽ പ്ലസ്‌ടു പരീക്ഷ എഴുതിയ 82 പേരും വിജയിച്ചു. ഒമ്പതുപേർക്ക് മുഴുവൻ വിഷയങ്ങളിലും എവൺ ലഭിച്ചു. പത്താംക്ലാസിൽ പരീക്ഷ എഴുതിയ 114 പേരും വിജയം നേടി. നാലുപേർക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം. പത്താംക്ലാസിൽ പരീക്ഷ എഴുതിയ 91 പേരും പ്ലസ്‌ടുവിന് പരീക്ഷ എഴുതിയ 101 പേരും വിജയിച്ചു.
0 comments