ad
Deshabhimani

കുസാറ്റ് ക്യാറ്റ്: ഫലം പ്രസിദ്ധീകരിച്ചു

Cat Result
വെബ് ഡെസ്ക്

Published on Jun 12, 2026, 12:57 AM | 2 min read

​​കളമശേരി

കുസാറ്റ് പ്രവേശന പരീക്ഷാഫലം (ക്യാറ്റ് 2026) പ്രസിദ്ധീകരിച്ചു.

ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ആലപ്പുഴയിൽ നോർത്ത് ആര്യാട് പവിത്രത്തിൽ അഭിനവ് അരുൺ ഒന്നാം റാങ്കും പാലക്കാട് ചെർപ്പുളശേരി അടക്കാപുത്തൂർ വടക്കേതിൽ നിവേദ് വേണുഗോപാലൻ രണ്ടാം റാങ്കും നേടി. ഇരുവരും ജെഇഇ ക്വാളിഫൈ ചെയ്ത് ഐഐടിയിൽ പ്രവേശനം കാത്തിരിക്കുകയാണ്. അഭിനവിന്റെ അച്ഛൻ അരുൺ ഗോപിനാഥ് ദുബായിൽ നിസാൻ കമ്പനിയിൽ സെയിൽസ് മാനേജരും അമ്മ സരിത വീട്ടമ്മയുമാണ്.


നിവേദിന്റെ അച്ഛൻ വി വേണുഗോപാലൻ പാലക്കാട്ട് നാഷണൽ ഹൈവേ പ്രോജക്ടിൽ സിവിൽ എൻജിനിയറാണ്. അമ്മ ദിവ്യ വീട്ടമ്മയാണ്. എറണാകുളം കദളിക്കാട് പുത്തൻപുരയ്ക്കൽ ആൽഫ്രെഡ് ജെൻസണാണ് മൂന്നാം റാങ്ക്.

ആലുവ, ചൊവ്വര ഏത്തയ്ക്കുടി വീട്ടിൽ ഇ ഋഷഭ് അഭിലാഷ് പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കും പാലക്കാട് തൃത്താല തൈക്കാട്ട് വളപ്പിൽ എസ് നിരഞ്ജൻ രണ്ടാം റാങ്കും നേടി.


പട്ടികവർഗ വിഭാഗത്തിൽ ഇടുക്കി കുമാരമംഗലം മുതലക്കോടത്ത് വലിയവീട്ടിൽ വി എസ് ശ്രീഹരി നാരായണൻ ഒന്നാം റാങ്കും കോട്ടയം മേലുകാവുമറ്റം പുത്തൻപുരയിൽ ആരോൺ സ്റ്റീഫൻ രണ്ടാം റാങ്കും നേടി.

അഞ്ച് വർഷ ബിബിഎ എൽഎൽബി (ഓണേഴ്‌സ്), ബികോം എൽഎൽബി (ഓണേഴ്‌സ്), ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്) കംപ്യൂട്ടർ സയൻസ് എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് തൃശൂർ നെട്ടിശേരി, മിനി നഗർ മധുശ്രീയിൽ ദയ ശങ്കർ ഒന്നാം റാങ്ക് നേടി.

അഞ്ച് വർഷ ബിബിഎ എൽഎൽബി (ഓണേഴ്‌സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് തൃശൂർ കൊരപ്പത്ത് ലെെൻ കൈലാസിൽ ഉത്തര ആർ കൈമൾ രണ്ടാം റാങ്കും നേടി.


കോട്ടയം ബ്രഹ്മമംഗലം തെക്കേകലയിൽ ഐറിൻ സാറ ജോൺ അഞ്ച് വർഷ ബിബിഎ എൽഎൽബി (ഓണേഴ്‌സ്) പ്രോഗ്രാമിൽ മൂന്നാം റാങ്കും ബികോം എൽഎൽബി (ഓണേഴ്‌സ്)/ ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്) കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ രണ്ടാം റാങ്കും നേടി. ബംഗളൂരു ഇറ്റംഗൂർ റോഡ്, പെനിൻസുല പ്രകൃതി വില്ല 134ൽ നേഹ എലിസബത്ത് ബികോം എൽഎൽബി (ഓണേഴ്‌സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മൂന്നാം റാങ്കും എറണാകുളം എളമക്കര പേരണ്ടൂർ റോഡ്, സംസ്‌കൃതി ഗാർഡൻസ്, 48/59 എൽ അമ്മുവിൽ രാംഗോപാൽ വി അഞ്ച് വർഷ ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്) കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിന് മൂന്നാം റാങ്കും കരസ്ഥമാക്കി. ബി ലെറ്റ് പ്രോഗ്രാമുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ 11നും ബിടെക് ഓപ്ഷൻ രജിസ്ട്രേഷൻ 16ന് ആരംഭിക്കും. വിവരങ്ങൾക്ക്: https//admissions. cusat.ac.in. ഫോൺ: 8848912606



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home