കാർ കനാലിൽ വീണു

കോലഞ്ചേരി
ചൂരക്കോട് കിറ്റക്സ് കമ്പനിക്ക് സമീപം വിദ്യാർഥി ഓടിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞു. വെള്ളി രാത്രി എട്ടോടെയാണ് സംഭവം. 20 അടിയോളം താഴ്‌ചയുള്ള കനാലിലേക്കാണ് കാർ മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ജാവേദിനെ സാരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തു.










0 comments