ad
Deshabhimani

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി

car accident
വെബ് ഡെസ്ക്

Published on Jan 10, 2026, 12:30 AM | 1 min read


കൂത്താട്ടുകുളം

​ പാലാ റോഡിൽ മാരുതി ജങ്‌ഷനിൽ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിലേക്ക്‌ കാർ ഇടിച്ചുകയറി. ശനി രാവിലെ 9.30ന്‌ പാലായിൽനിന്ന്‌ കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


തൂത്തുക്കുടി സ്വദേശികളായ എട്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എറണാകുളത്തെ സ്വകാര്യ പാർക്കിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. യാത്രക്കാരെ നിസാരപരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്‌. കാത്തിരിപ്പുകേന്ദ്രം പൂർണമായി തകർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home