ഉപേക്ഷിക്കപ്പെട്ട ഷൂസുകൾക്കുള്ളിലും ഫ്ലാസ്കിലുമായി 3 കിലോ കഞ്ചാവ്

ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ഷൂസിലും ഫ്ലാസ്കിലും ഒളിപ്പിച്ച കഞ്ചാവ്
കൊച്ചി
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാലുജോഡി ഷൂസിനകത്തും ഫ്ലാസ്കിലുമായി മൂന്നുകിലോ കഞ്ചാവ് പിടിച്ചെടുത്ത് എറണാകുളം റെയിൽവേ പൊലീസ്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആറാം പ്ലാറ്റ്ഫോമിനുസമീപമുള്ള മേൽപ്പാലത്തിന്റെ അടിയില്‍നിന്നാണ് നാല് ജോഡി ഷൂസ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. പരിശോധനയില്‍ ഷൂസിനകത്തെ സോക്‌സുകളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എറണാകുളം സൗത്ത് ആര്‍പിഎഫ് ഇൻസ്പെക്ടർ ബിനോയി ആന്റണിയുടെ മേൽനോട്ടത്തിലുള്ള സിപിഡിഎസ് ടീമും റെയിൽവേ ഡിവൈഎസ്‌പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. വിശദമായ അന്വേഷണം ആരംഭിച്ചു.










0 comments