പായക്കെട്ടില്‍ കഞ്ചാവ് കടത്താൻ ശ്രമം

പായക്കെട്ടില്‍ കഞ്ചാവ് ഒളിപ്പിക്കാനായി താഴ്ത്തി മുറിച്ചനിലയില്‍
ആലുവ
ആലുവ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസും റെയില്‍വേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പായക്കെട്ടില്‍ സൂക്ഷിച്ച 17 കിലോ കഞ്ചാവ് കണ്ടെത്തി.
ഉടമയില്ലാതെ, സംശയാസ്പദമായ രീതിയിൽ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് പായക്കെട്ട് പരിശോധിച്ചപ്പോഴാണ് അകത്ത് ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.
പായക്കെട്ട് താഴ്ത്തി മുറിച്ച് അതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചത്.
പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്‌മസ്, പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് വില്‍പ്പന നടത്താനാകാം കഞ്ചാവ് എത്തിച്ചതെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ ജോമോന്‍ പറഞ്ഞു.










0 comments