‘ഒരു തൈ നടാം’ ക്യാമ്പയിന് തുടക്കം

ആലുവ
ഹരിതകേരളം മിഷന്റെ ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു. കേരള അക്വാ വെഞ്ചേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡിൽ (കാവിൽ) നടന്ന ചടങ്ങിൽ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി.
ഹരിതകേരളം മിഷന്‍ 2019ൽ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനവും ലക്ഷ്യമിട്ട് സെപ്‌തംബര്‍ 30 വരെയാണ് ‘ഒരു തൈ നടാം’ ക്യാമ്പയിന്‍. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകളാണ് പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്.
കാവിൽ എംഡി എസ് മഹേഷ്, ഗെയിൽ ജനറൽ മാനേജർ എം വിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ രാമചന്ദ്രൻ, കരുമാല്ലൂർ, ആലങ്ങാട്, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമാരായ സബിത നാസർ, പി എം മനാഫ്, കൊച്ചുറാണി ജോസഫ്, മറ്റ് ജനപ്രതിനിധികൾ, ഹരിതകേരളം മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.









0 comments