സ്‌ത്രീ ക്യാമ്പയിന്‌ തുടക്കം

campaign
വെബ് ഡെസ്ക്

Published on Sep 19, 2025, 01:15 AM | 1 min read


കൊച്ചി

സ്ത്രീകൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സ്‌ത്രീ ക്യാമ്പയിന്‌ (സ്‌ട്രെങ്തണിങ് ഹെർ ടു എംപവർ എവരിവൺ) തുടക്കം. ജില്ലാ ഉദ്ഘാടനം ഇടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു. കൗൺസിലർ ദീപ വർമ അധ്യക്ഷയായി. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ ആശ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എം എസ് രശ്മി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആരതി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ക്രീനിങ് ക്യാമ്പുകൾ, സ്‌പെഷ്യലിസ്റ്റ്‌ സേവനങ്ങൾ എന്നിവ ഒരുക്കും.


ക്ലിനിക്കുകളിൽ സ്ത്രീകളുടെ വിളർച്ച പരിശോധന, പ്രമേഹ, രക്തസമ്മർദ പരിശോധനകൾ, വായിലെ അർബുദം, ഗർഭാശയഗള അർബുദം ഉൾപ്പെടെ പത്തുതരം പരിശോധനകൾ, ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ, കാത്സ്യം ഗുളികകൾ ഉൾപ്പെടെ 36 തരം മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്‌പുകൾ തുടങ്ങിയവ ലഭിക്കും. സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ അഡീഷണൽ മെഡിക്കൽ ഓഫീസർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home