'ഛത്തീസ്ഗഡ് ടു ഗാസ' ഒപ്പുശേഖരണ ക്യാമ്പയിൻ

കാക്കനാട്
ഫാസിസത്തിന് എതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ‘ഛത്തീസ്ഗഡ് ടു ഗാസ’ ഒപ്പുശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തൃക്കാക്കര കനിവ് പാലിയേറ്റീവ് കെയർ സംഘം പ്രസിഡന്റ് അഡ്വ. എ ജി ഉദയകുമാർ ഉദ്ഘാടനംചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ കെ ബിനു അധ്യക്ഷനായി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ, ജില്ലാ സെക്രട്ടറി സി ആർ സോമൻ, ഡോ. ബോബി പോൾ, ബി ആർ വിജയമോഹൻ, ആർ രാജേഷ്, വി എസ് രാജേഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments