നെടുമ്പാശേരിയിൽ ആവേശമായി എൻ സി ഉഷാകുമാരി

നെടുമ്പാശേരി
നെടുമ്പാശേരിയിലെ ജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജില്ലാപഞ്ചായത്ത് അത്താണി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എൻ സി ഉഷാകുമാരി. ഡിവിഷനിലെ വികസനമുരടിപ്പും നെടുമ്പാശേരി പഞ്ചായത്തിൽ എൽഡിഎഫ് നടത്തിയ ഭരണനേട്ടങ്ങളും വിശദീകരിച്ചും സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ പങ്കിട്ടുമാണ് പര്യടനം മുന്നേറിയത്.
നെടുമ്പാശേരി ചെമ്പന്നൂർ ചാണ്ടികവലയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം ഉദ്ഘാടനം ചെയ്ത പര്യടനം 48 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കാരക്കാട്ടുകുന്ന് കവലയിൽ സമാപിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ സ്ഥാനാർഥികളെ നൂറുകണക്കിനുപേർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരിച്ചു. പാറക്കടവ് ബ്ലോക്ക് സ്ഥാനാർഥികളായ എ വി സുനിൽ, എം എ സഗീർ, ടി വി സുധീഷ്, ശ്രീജ ശശി എന്നിവരും പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളും പര്യടനത്തിൽ പങ്കെടുത്തു.









0 comments