കറുകുറ്റിയെ കരകയറ്റാന്‍ സി എം സാബു

അങ്കമാലി
യുഡിഎഫില്‍നിന്ന് കറുകുറ്റി ഡിവിഷൻ തിരിച്ചുപിടിക്കാൻ എൽഡിഎഫ് സ്ഥാനാർഥി സി എം സാബു. സ്വീകരണകേന്ദ്രങ്ങളിൽ ഉജ്വല വരവേൽപ്പാണ് സി എം സാബുവിന് ലഭിക്കുന്നത്. കറുകുറ്റിയുടെ ടൂറിസം മേഖലയിലും കാർഷിക വികസനത്തിലും നിർണായക പങ്കുള്ള അങ്കമാലി മാഞ്ഞാലിത്തോടിന്റെ വികസനത്തിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ നിലവിലെ ജില്ലാപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല.
കറുകുറ്റിയുടെ പിന്നാക്കാവസ്ഥയ്‌ക്ക് അറുതിവരുത്താനും മാഞ്ഞാലിത്തോടിന്റെ വികസനത്തോടൊപ്പം കാർഷിക മേഖലയുടെ വളർച്ചയ്‌ക്കായി മേജർ, മൈനർ ഇറിഗേഷൻ പദ്ധതികളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിക്കാന്‍ നടപടി എടുക്കുമെന്നും സി എം സാബു ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പദ്ധതികൾ ജനങ്ങള്‍ക്ക് വിശദീകരിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിക്കുന്നത്.ഇരുപത്തേഴ് കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി. വിവിധ ബ്ലോക്ക് സ്ഥാനാർഥികളായ ജിഷ സുനിൽകുമാർ, ശരണ്യ നിതിൻ തുടങ്ങിയവരും വിവിധ വാർഡുകളിലെ സ്ഥാനാർഥികളും പര്യടനത്തിൽ പങ്കെടുത്തു.
പര്യടനം കിടങ്ങൂർ കപ്പേള കവലയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്തു. ബുധൻ രാവിലെ 7.30ന് പൊയ്ക്കാട്ടുശേരി കവലയിൽനിന്ന് രണ്ടാംദിവസപര്യടനം തുടങ്ങും. വൈകിട്ട് നോർത്ത് അടുവാശേരിയിൽ സമാപിക്കും.










0 comments