കറുകുറ്റിയുടെ മനം നിറഞ്ഞ് സി എം സാബു

അങ്കമാലി
ജില്ലാപഞ്ചായത്ത് കറുകുറ്റി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സി എം സാബുവിന് ജന്മനാടായ പാറക്കടവ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശ വരവേൽപ്പ്.
കറുകുറ്റി അസീസി നഗറിൽനിന്ന് തുടങ്ങി 17 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഏഴിന് പാറക്കടവ് സൗത്തിൽ സമാപിച്ചു. മൂന്ന് ദിവസത്തെ പര്യടനത്തിൽ നൂറുകണക്കിനുപേർ സ്വീകരണകേന്ദ്രങ്ങളിൽ എത്തി. കറുകുറ്റി ഡിവിഷനിലെ വികസനമുരടിപ്പും എൽഡിഎഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും സാബു ജനങ്ങളോട് വിശദീകരിച്ചു. പഞ്ചായത്ത് വാർഡ് സ്ഥാനാർഥികളും ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ഇ എസ് നാരായണനും സനൽ മൂലംകുടിയും പങ്കെടുത്തു.









0 comments