സി കെ റെജിയെ അനുസ്മരിച്ചു

സി കെ റെജി അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
സിപിഐ എം ഏരിയ കമ്മിറ്റി അംഗവും എ പി വർക്കി മിഷൻ ആശുപത്രി വൈസ് ചെയർമാനും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റും കനിവ് പാലിയേറ്റീവ് കെയർ ഏരിയ രക്ഷാധികാരിയും കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സി കെ റെജിയെ മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി പി ഡി രമേശൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വാസുദേവൻ, ഏരിയ കമ്മിറ്റി അംഗം എം പി ഉദയൻ, പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, വി കെ വേണു, പി എൻ പുരുഷോത്തമൻ, ലതിക അനിൽ, ജോയൽ കെ ജോയി എന്നിവർ സംസാരിച്ചു. സി കെ റെജിയുടെ അമ്മ ഏലിയാമ്മ, ഭാര്യ സിന്ധു, മകൾ കെസിയ തുടങ്ങിയവർ പങ്കെടുത്തു.










0 comments