ad
Deshabhimani

ഡ്രൈവർമാർ തമ്മിൽ തർക്കം ; ബസ്‌ തടഞ്ഞ്‌ ഡ്രൈവറെ ആക്രമിച്ച 
9 പേർക്കെതിരെ കേസ്‌

BUSSTRIKE.
വെബ് ഡെസ്ക്

Published on Nov 14, 2025, 01:00 AM | 1 min read


വൈപ്പിൻ

ബസ് ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബസ് തടഞ്ഞ്‌ ആക്രമണം നടത്തുകയും ചില്ല്‌ തകർക്കുകയും ചെയ്‌ത സംഭവത്തിൽ ഒമ്പതുപേർക്കെതിരെ ഞാറയ്‌ക്കൽ പൊലീസ് കേസെടുത്തു.


വൈപ്പിൻ റൂട്ടിൽ ഓടുന്ന അഹദ ബസിന്റെ ഡ്രൈവർ നായരമ്പലം സ്വദേശി സഞ്ജു, ഇയാളുടെ അച്ഛൻ, സുഹൃത്തുക്കളായ ശരത്ത്, സായന്ത്, എളങ്കുന്നപ്പുഴ സ്വദേശി ഷംസാദ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർക്കുമെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം എടവനക്കാട് അണിയിൽ സ്റ്റോപ്പിൽ "കുമാർ' ബസ്‌ തടഞ്ഞാണ്‌ ആക്രമണം. ഡ്രൈവർ എളങ്കുന്നപ്പുഴ പരത്തിയേഴത്ത് രാരീഷ്- (36), സുഹൃത്തുക്കളായ ഞാറക്കൽ സ്വദേശി പൃഥിലാൽ (-30), അഖിൽ -(25) എന്നിവർക്കാണ്‌ മർദനമേറ്റത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home