പിറവത്ത് ബസും പാൽവിതരണവണ്ടിയും കൂട്ടിയിടിച്ചു

പിറവം
എറണാകുളം റോഡിൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. തിങ്കൾ രാവിലെ 6.30നാണ് അപകടം. കുട്ടികളുടെ പാർക്കിന്റെ ഭാഗത്തുനിന്ന് വന്ന കെഎസ്ആർടിസി ബസും ബസ് സ്‌റ്റാൻഡ് ഭാഗത്തുനിന്ന് വന്ന പാൽവിതരണ എയ്സ് വാനുമാണ് കൂട്ടിയിടിച്ചത്. വാൻ മറിഞ്ഞെങ്കിലും ആർക്കും ഗുരുതരമായ പരിക്കില്ല. റോഡിൽ ഒഴുകിയ പാൽ അഗ്നിരക്ഷാസേനയെത്തി കഴുകി വൃത്തിയാക്കി.










0 comments