സൈമൺ ബ്രിട്ടോയുടെ സ്‌മരണപുതുക്കി

സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൈമൺ ബ്രിട്ടോ അനുസ്മരണം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
പോരാട്ടത്തിന്റെയും സഹനത്തിന്റെയും ധീരതയുടെയും നിത്യപ്രതീകമായ സൈമൺ ബ്രിട്ടോയുടെ സ്‌മരണപുതുക്കി നാട്. സൈമൺ ബ്രിട്ടോയുടെ ഏഴാമത് ചരമവാർഷികത്തോടനുബന്ധിച്ച് സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
പ്രത്യയശാസ്ത്ര രാഷ്ട്രീയ വിശകലനങ്ങളോട് സന്ധിചെയ്യാത്ത സമീപനമായിരുന്നു സൈമൺ ബ്രിട്ടോയുടേതെന്ന് എസ് സതീഷ് പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം വി വി പ്രവീൺ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി മണി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എൻ സീനുലാൽ, ടി എസ് ഷണ്മുഖദാസ്, പി ആർ റെനീഷ്, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആശിഷ് എസ് ആനന്ദ്, പി ആർ രഘു, ടി മായാദേവി, ബീന മഹേഷ് എന്നിവർ സംസാരിച്ചു.
സൈമൺ ബ്രിട്ടോയുടെ ഓർമദിനത്തിൽ പഴയകാല സുഹൃത്തുക്കളും സഹപ്രവർത്തകരും വടുതലയിലെ വസതിയായ ‘കയ’ത്തിൽ ഒത്തുകൂടി. അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ ഡി വിൻസെന്റ് അധ്യക്ഷനായി. ബ്രിട്ടോയുടെ അമ്മ ഐറിൻ റോഡ്രിഗസ്, ഭാര്യ സീന ഭാസ്‌കർ, മകൾ നിലാവ്, പി എൻ സീനുലാൽ, സി മണി, പി ആർ രഘു, ജെയ്‌മോൻ ആൻഡ്രൂസ്, സന്തേഷ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.










0 comments