ad
Deshabhimani

കുട്ടമ്പുഴയിലെ വിദ്യാർഥികൾക്ക്‌ പുസ്തകങ്ങൾ നൽകി

books
വെബ് ഡെസ്ക്

Published on Jan 12, 2026, 02:19 AM | 1 min read


പറവൂർ

കുട്ടമ്പുഴ ആദിവാസിമേഖലയിലെ വിദ്യാർഥികൾക്കായി പുസ്തകങ്ങൾ ശേഖരിച്ച് കാരുണ്യ സർവീസ് സൊസൈറ്റി. ജനങ്ങളിൽനിന്ന്‌ ശേഖരിച്ച പുസ്തകങ്ങൾ കാരുണ്യ ഡയറക്ടർ മനോജ് കാട്ടിപ്പറമ്പിലിൽനിന്ന്‌ സ്വീകരിച്ച് വടക്കേക്കര പഞ്ചായത്ത് അംഗം സുബിത അജു ഉദ്ഘാടനം ചെയ്തു.


കുട്ടമ്പുഴ ആദിവാസി ഉന്നതിയിലെ കുട്ടികളിൽ വായനശീലം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഉന്നതി' പരിപാടിയുടെ ഭാഗമായാണ് പുസ്തകങ്ങൾ ശേഖരിച്ചത്. വടക്കേക്കര പഞ്ചായത്ത് ശേഖരിക്കുന്ന പുസ്തകങ്ങൾ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വഴി കുട്ടമ്പുഴ ആദിവാസിമേഖലയിൽ ലൈബ്രറി തുടങ്ങുന്നതിനായി എത്തിച്ചുകൊടുക്കും.


കാരുണ്യ ജനറൽ സെക്രട്ടറി ആന്റണി കോണത്ത്, ജിതേഷ് സിങ്, ടി കെ സൈനൻ, സീന ദിനലാൽ, സൂരജ് പ്രകാശൻ, മാധവ് മനോജ്, വേണു കത്തനാപറമ്പിൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home