ജാർഖണ്ഡിൽ മാവോയിസ്റ്റ് കമാൻഡർ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ. കമാൻഡർ അജയ് മഹ്തോ എന്ന മോച്ചുവിനെയാണ് പൊലീസും സിആർപിഎഫും സംയുക്തമായി പിടികൂടിയത്. ഇയാളുടെ തലയ്ക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 17ന് ഗിരിധിയിലെ ഖുഖ്ര മേഖലയിൽ വനങ്ങളിൽ സംശയാസ്പദമായ മാവോയിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസും കരസേനയും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചു. തിരച്ചിലിൽ വനത്തിൽ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതോടെ സൈന്യം വനം വളഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച മഹ്തോയെ സംഘം പിടികൂടി.
രണ്ട് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിലെ മാവോയിസ്റ്റ് ശൃംഖലയിൽ ഇയാൾ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ഐഇഡി സ്ഫോടനങ്ങൾ, സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 240 ലധികം കേസുകൾ ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.










0 comments