ad
Deshabhimani

'മോഹൻലാൽ ഫാൻസ് ആണെന്നുപറഞ്ഞ് മർദിച്ചു'; ആക്രമിക്കപ്പെട്ടതായി യൂടൂബർ 'ചെകുത്താൻ'

Chekuthan Aju Alex

അജു അലക്സ്

വെബ് ഡെസ്ക്

Published on Jul 18, 2026, 08:34 PM | 1 min read

കളമശേരി: ‘ചെകുത്താൻ’ എന്ന പേരിൽ യുട്യൂബിൽ വീഡിയോകൾ ചെയ്യുന്ന പത്തനംതിട്ട തിരുവല്ല മഠത്തിൽ വീട്ടിൽ അജു അലക്സിന്‌ (44) മർദനമേറ്റു. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം കലൂരിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അജുവിന് ഇടപ്പള്ളി ടോളിനുസമീപം വ്യാഴം രാത്രി 11.30 നാണ്‌ മർദനമേറ്റത്.​


സുഹൃത്തിനൊത്ത്‌ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ കാറിലെത്തിയ അഞ്ചുപേരിൽ ഒരാളാണ് മർദിച്ചത്. മോഹൻലാൽ ഫാൻസ് ആണെന്നുപറഞ്ഞാണ് മർദിച്ചതെന്ന് കളമശേരി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. മെഡിക്കൽ കോളേജിലും ഇവരെത്തി ഭീഷണിപ്പെടുത്തിയതായി പറയുന്നു. കളമശേരി പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home