ad
Deshabhimani

"കാൾ മാർക്സിന്റെ അവസാന വർഷങ്ങൾ' പ്രകാശിപ്പിച്ചു

book release

"കാൾ മാർക്സിന്റെ അവസാന വർഷങ്ങൾ' ഡോ. ജോസഫ് ആന്റണി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന് നല്‍കി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 02:26 AM | 1 min read

കൊച്ചി


കാനഡ യോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറും മാർക്സിസ്റ്റ് ചിന്തകനുമായ മാർസലോ മുസ്തോ രചിച്ച് ടി നാരായണൻ വട്ടോളി പരിഭാഷപ്പെടുത്തിയ "കാൾ മാർക്സിന്റെ അവസാന വർഷങ്ങൾ' കേരള യൂണിവേഴ്സിറ്റി മാർക്സിയൻ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജോസഫ് ആന്റണി പ്രകാശിപ്പിച്ചു.


സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഏറ്റുവാങ്ങി. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍. അഡ്വ. വി കെ പ്രസാദ് അധ്യക്ഷനായി. മാർക്‌സിന്റെ സമ്പൂർണമായ കത്തുകളും കൈയെഴുത്തുപ്രതികളും ഗവേഷണക്കുറിപ്പുകളും ‌അടിസ്ഥാനമാക്കിയാണ്‌ പുസ്തകത്തിന്റെ രചന. പുസ്തകം ഇതിനുമുമ്പ് 25 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


സെന്റർ ഫോർ മാർക്സിസ്റ്റ് സ്റ്റഡീസ് സംഘടിപ്പിച്ച ചടങ്ങില്‍ എം കെ ദാസൻ, എം ശ്രീകുമാർ, ഡോ. വി പ്രസാദ്, പി കെ വേണുഗോപാൽ, പി സുശീലൻ, എ ശ്യാം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home