Deshabhimani

വെടിമറയിലെ മാലിന്യസംഭരണകേന്ദ്രത്തിൽ ബയോമൈനിങ്‌ അന്തിമഘട്ടത്തിലേക്ക്

Bio mining

വെടിമറ മാലിന്യസംഭരണ കേന്ദ്രത്തിൽ ബാക്ക് ഫില്ലിങ്‌ ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Apr 19, 2026, 01:08 AM | 1 min read

പറവൂർ​


നഗരസഭയുടെ വെടിമറയിലെ മാലിന്യസംഭരണ കേന്ദ്രത്തിൽനിന്ന് മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കാനുള്ള ബയോമൈനിങ്‌ പ്രക്രിയ അന്തിമഘട്ടത്തിലേക്ക്. ബയോമൈനിങ്ങിന്റെ അവസാനഘട്ടമായ ബാക്ക് ഫില്ലിങ്‌ ശനിയാഴ്ച തുടങ്ങി. മാലിന്യം തരംതിരിച്ച്, ജ്വലനസാധ്യതയുള്ളവ (ആ‌ർഡിഎഫ്) വേർതിരിച്ചശേഷം ലഭിക്കുന്ന മണ്ണ് കർശന ശാസ്ത്രീയപരിശോധനയ്‌ക്ക് വിധേയമാക്കിയശേഷമാണ് നികത്താൻ ഉപയോഗിക്കുന്നത്.


​18,055 മീറ്റർ ക്യൂബ് മാലിന്യമാണ് വെടിമറയിലെ മാലിന്യകേന്ദ്രത്തിലുണ്ടായിരുന്നത്. പ്ലാസ്റ്റിക്, ചില്ലുകൾ, ചെരുപ്പുകൾ തുടങ്ങിയവയാണ് മാലിന്യങ്ങളിൽ ഭൂരിഭാഗവും. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് കോയമ്പത്തൂരിലെ ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് ആർഡിഎഫ് കയറ്റി അയക്കും. 11,476 ടൺ ആ‌ർഡിഎഫ് കയറ്റി അയച്ചുകഴിഞ്ഞു. ഇനി 800 ടൺകൂടി മാത്രമേ കയറ്റി അയക്കാനുള്ളൂ.


മാലിന്യം നീക്കിയശേഷം 2.4 ഏക്കർ ഭൂമി വീണ്ടെടുത്ത് മറ്റ് ആവശ്യങ്ങൾക്കും വികസനപദ്ധതികൾക്കുമായി ഉപയോഗിക്കും. ലോകബാങ്കിന്റെ സാമ്പത്തികസഹായത്തോടെ കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിലാണ് വെടിമറയിലെ മാലിന്യകേന്ദ്രത്തിൽ ബയോമൈനിങ്‌ നടക്കുന്നത്. മെയ് പകുതിയോടെ ബാക്ക് ഫില്ലിങ്‌ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home