കൊച്ചി മുസിരിസ് ബിനാലെ
കലാപ്രദര്‍ശനങ്ങളെ പ്രശംസിച്ച് പ്രമുഖര്‍

കൊച്ചി ബിനാലെ സന്ദർശിച്ച മോഹനവീണവിദഗ്‌ധൻ പോളി വർഗീസ്
കൊച്ചി
കൊച്ചി -മുസിരിസ് ബിനാലെയിലെ കലാപ്രദര്‍ശനങ്ങളെ പ്രശംസിച്ച് പ്രമുഖര്‍. ബിനാലെ നല്‍കുന്ന അനുഭവം ഉന്മേഷദായകവും സൃഷ്ടികള്‍ അത്ഭുതം നിറയ്ക്കുന്നതുമാണെന്ന് ബിനാലെ സന്ദർശിച്ചവർ പറഞ്ഞു. പ്രാചീന സമ്പ്രദായങ്ങളും കരകൗശലവസ്തുക്കളും കലയായി രൂപാന്തരപ്പെടുന്നത് ശ്രദ്ധിച്ചതായി ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ നിര്‍മാതാവും അക്കാദമി അവാര്‍ഡ് ജേതാവുമായ എമില്‍ ഷെര്‍മാന്‍ പറഞ്ഞു.
പലതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഷെര്‍മാന്‍ കൊച്ചിയും കെഎംബിയും സന്ദര്‍ശിക്കുന്നത്. പ്രദര്‍ശനം മുഴുവനായി കാണാന്‍ രണ്ട് ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഗീതപ്രകടന അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് സംഗീതജ്ഞനും മോഹനവീണ വാദകനുമായ പോളി വര്‍ഗീസ് പറഞ്ഞു. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിഷ്ഠാപനം ആദ്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികള്‍ ഉള്ളില്‍ തുളച്ചുകയറുന്നതും ശക്തമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ബി കാശി വിശ്വനാഥന്‍ പറഞ്ഞു. അതിശയകരവും ചിന്തനീയവുമായ കലാപ്രദര്‍ശനത്തിന് കൊച്ചി ബിനാലെ ടീം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.










0 comments