ad
Deshabhimani

സർക്കാർ പിന്തുണ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃക: അരുന്ധതി റോയ്

binale

കൊച്ചി മുസിരിസ് ബിനാലയിൽ ആസ്പിൻവാൾഹൗസ് കയർ ഗോഡൗണിലെ 
പ്രദർശനം കാണുന്ന എഴുത്തുകാരി അരുന്ധതി റോയി

വെബ് ഡെസ്ക്

Published on Dec 28, 2025, 02:31 AM | 1 min read

കൊച്ചി


ബിനാലെക്ക്‌ കേരളത്തിലെ സർക്കാർ നൽകുന്ന പിന്തുണയിൽനിന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന്‌ എഴുത്തുകാരി അരുന്ധതി റോയ്. ഫോർട്ട്കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വിവിധ ബിനാലെ പ്രദർശനങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.


കലാകാരന്മാരെയും എഴുത്തുകാരെയും സംഗീതജ്ഞരെയും അവർക്കായി നിലകൊള്ളുന്നവരെയും പിന്തുണയ്ക്കലാണ്‌ കല. കലയെ അതിന്റെ വിപണിമൂല്യംകൊണ്ട് അളക്കേണ്ടതല്ല. വാണിജ്യലക്ഷ്യത്തോടെയുള്ളതോ കോർപറേറ്റ് സ്പോൺസേർഡ് മാത്രമായതോ ആയ ഒന്നല്ല ബിനാലെ. ഇത്രയും മനോഹരമായ സംരംഭത്തെ ഉൾക്കൊള്ളാൻ കൊച്ചിയല്ലാതെ മറ്റൊരുസ്ഥലം സങ്കൽപ്പിക്കാനാകില്ല.


ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും കമ്യൂണിസ്റ്റുകാരും സഹവർത്തിത്വത്തോടെ സഹവസിക്കുന്നിടത്തുനിന്നുള്ള വ്യക്തിയായതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home