ad
Deshabhimani

കൊച്ചി- മുസിരിസ് ബിനാലെ

ശ്രദ്ധേയമായി ‘ഇടം’ പ്രദർശനം

binale

"ഇടം' പ്രദര്‍ശനത്തില്‍നിന്ന്‌

വെബ് ഡെസ്ക്

Published on Dec 16, 2025, 01:54 AM | 1 min read

കൊച്ചി


കൊച്ചി-–മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന ‘ഇടം' പ്രദര്‍ശനത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് കലാപ്രവര്‍ത്തനം നടത്തുന്ന പ്രശസ്ത കലാകാരന്‍ ടോം വട്ടക്കുഴിയുടെ സൃഷ്‌ടികളും. ഗാന്ധിയുടെ മരണം, ലെനിനും കര്‍ഷകനും, മൃദുവാംഗിയുടെ ദുര്‍മൃത്യു (നാടകം), കാത്ത് കിടക്കുന്നു,


സകലതിനും പൊരുള്‍ തുടങ്ങി നിരവധി കഥാ-ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ചിത്രകാരന്‍ എന്ന നിലയില്‍ തന്റെ ദൃശ്യ പദാവലി വികസിപ്പിക്കാനും പരിഷ്‌കരിക്കാനും ബിനാലെ ഏറെ സഹായിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.


ക്യൂബ് ആര്‍ട്ട് സ്‌പെയ്‌സസ്, അര്‍മാന്‍ കലക്ടീവ് ആൻഡ്‌ കഫേ, മട്ടാഞ്ചേരി ബസാര്‍ റോഡിലുള്ള ഗാര്‍ഡന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ‘ഇടം' പ്രദര്‍ശിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home