ad
Deshabhimani

സന്ദര്‍ശകരെ ആകര്‍ഷിച്ച് 
നിത്യയുടെ കലാസൃഷ്ടി

binale

മട്ടാഞ്ചേരി ഗാർഡൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘ഇടം' പ്രദർശനത്തില്‍ എ എസ് നിത്യയുടെ കലാസൃഷ്ടി

വെബ് ഡെസ്ക്

Published on Mar 19, 2026, 01:29 AM | 1 min read

കൊച്ചി


ബിനാലെയ്ക്ക് സമാന്തരമായി മട്ടാഞ്ചേരി ഗാർഡൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘ഇടം' പ്രദർശനത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ച് എ എസ് നിത്യയുടെ കലാസൃഷ്ടികള്‍. അക്രിലിക്, ജലച്ചായം, കരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങൾ നിത്യയുടെ യാത്രകളും കഥകളും ആവിഷ്കരിക്കുന്നു.


ബ്യൂട്ടി പാർലറിലെ ഹെയർ വാഷിങ് സെഷൻ ചിത്രീകരിച്ചിരിക്കുന്ന പെയിന്റിങ്ങാണ് ആദ്യം കാഴ്ചയിലുടക്കുക. വാഷ് ബേസിന്റെ ആകൃതി, വെള്ളം, കഴുത്തിന്റെ ആയാസം, ചുരുണ്ട മുടിത്തലയിഴകൾ എന്നിങ്ങനെ ഓരോ സൂക്ഷ്മശൈലികളും നിത്യ ക്യാൻവാസിൽ പകർത്തിയിട്ടുണ്ട്. കൗമാരംമുതൽ മുടിയുടെ സാംസ്കാരികവും പരമ്പരാഗതവുമായ വശങ്ങളിൽ ആകൃഷ്ടയായിരുന്നെന്ന് നിത്യ പറഞ്ഞു.


ഒരു ബാത്റൂമിലെ ഹെയർ വാഷിങ് രംഗമാണ് മറ്റൊരു ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഹോസ്റ്റൽ ജീവിതത്തിനിടയിൽ പെൺകുട്ടികൾ പരസ്പരം സഹായിക്കുന്നതും സ്നേഹവും കരുതലും പങ്കുവയ്ക്കുന്നതുമായ നിമിഷങ്ങളാണ് ഈ ചിത്രത്തിന് ആധാരം. ബറോഡ എംഎസ് സർവകലാശാലയിൽ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് വിദ്യാര്‍ഥിയാണ് നിത്യ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home