പ്രകൃതിയുടെ ശിൽപ്പഭാഷയുമായി ഖഗേശ്വർ റൗത്ത്

ശിൽപ്പി ഖഗേശ്വർ റൗത്ത് ചിത്രങ്ങൾക്കരികെ
കൊച്ചി
സങ്കീര്‍ണമായ ജീവതത്തിന്റെ അകവും പുറവും അന്വേഷിക്കുകയാണ് തന്റെ കലാസൃഷ്ടിയിലൂടെ ശിൽപ്പി ഖഗേശ്വർ റൗത്ത്.
കൊച്ചി- മുസിരിസ് ബിനാലെയുടെ ആറാംപതിപ്പിന്റെ ഭാഗമായി വെല്ലിങ്‌ഡൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലാണ് ഖഗേശ്വർ റൗത്തിന്റെ കലാപ്രതിഷ്ഠയുടെ പ്രദർശനം. കളിമണ്ണ്, കല്ല്, മരത്തൊലി തുടങ്ങി പ്രകൃതിദത്തമായ വസ്‌തുക്കൾക്കൊണ്ട്, വിരലുകൾമാത്രം ഉപയോഗിച്ചാണ് ശിൽപ്പങ്ങളുടെ നിർമാണം.
സസ്യജീവിതത്തിന്റെ ആന്തരികഘടനയെ അനാവരണം ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ നൈമിഷികത, കാലാവസ്ഥാ പ്രതിസന്ധി, പാരിസ്ഥിതിക അസന്തുലിതാവസ്ഥ, പ്രകൃതിയുടെ അതിജീവനശേഷി തുടങ്ങിയവയൊക്കെ വരച്ചുകാട്ടാനാണ് ശ്രമിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയാണ് തന്റെ കളിമൺ ശിൽപ്പങ്ങളുടെ പ്രധാനഘടകമെന്ന് അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ഭദ്രക്കിൽ ജനിച്ച ഖഗേശ്വർ കൊല്‍ക്കത്തയിലാണ് സ്ഥിരതാമസം.
ബിനാലെയിൽ ഇന്ന്
ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ് എബിസി ആർട്ട് റൂം > സ്‌മിത ഊർമിള രാജ്മാനെ നയിക്കുന്ന ‘കഹാനി പാനി കി – ദ പൊളിറ്റിക്സ് ഓഫ് തേസ്റ്റ്’ കഥാപ്രസംഗ ശിൽപ്പശാല– രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ.
ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ് ബിനാലെ പവലിയൻ > ‘ഫൈൻഡിങ് ട്രൂത്ത് ത്രൂ ഫിക്ഷൻ’–സംവാദം– വൈകിട്ട് നാലുമുതൽ രാത്രി എട്ടുവരെ.
ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ എബിസി ആർട്ട് റൂം > യാങ്‌ചെൻ ഡോൾക്കർ നയിക്കുന്ന തങ്ക പെയിന്റിങ് ശിൽപ്പശാല– പകൽ 11 മുതൽ വൈകിട്ട് നാലുവരെ.










0 comments