ഭാവ് നൃത്തോത്സവം സമാപിച്ചു

ഭാവ് -ദേശീയ നൃത്തോത്സവത്തിന്റെ അവസാന ദിനത്തിൽ നവ്യ നടരാജൻ അവതരിപ്പിച്ച ഭരതനാട്യം
കൊച്ചി
നവ്യ നടരാജന്റെ മനോഹരമായ ഭരതനാട്യത്തോടെ ദേശീയ നൃത്തോത്സവമായ ഭാവ് -മൂന്നാംപതിപ്പിന് തിരശ്ശീല വീണു. നർത്തകി ചിത്ര വിശ്വേശരന്റെ ശിഷ്യയായ നവ്യ ലോകത്തിലെ വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന അഞ്ചുദിവസം നീണ്ട നൃത്തോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ നർത്തകർ ചുവടുവച്ചു. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, കഥക് തുടങ്ങി വിവിധ നൃത്തരൂപങ്ങൾ അരങ്ങേറി. ആസ്വാദകരുടെ പങ്കാളിത്തംകൊണ്ടും ഭാവ് ശ്രദ്ധേയമായി.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടന, സമാപന പരിപാടികൾ ഒഴിവാക്കിയിരുന്നു.









0 comments