കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: പ്രതിഷേധവുമായി ബെഫി

കോറോ ഹെൽത്ത് കമ്പനി ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ബെഫി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ദേശീയ പ്രസിഡന്റ് എസ് എസ് അനിൽ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
കോറോ ഹെൽത്ത് കമ്പനി ജീവനക്കാരെ മുന്നറിയിപ്പില്ലാതെ അന്യായമായി പിരിച്ചുവിട്ട നടപടിക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാ കമ്മിറ്റി കമ്പനി ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനവും ഐക്യദാർഢ്യസംഗമവും നടത്തി.
ബെഫി ദേശീയ പ്രസിഡന്റ് എസ് എസ് അനിൽ ഉദ്‌ഘാടനം ചെയ്‌തു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ഉടൻ പിൻവലിക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ട എല്ലാ ജീവനക്കാരെയും യഥാസ്ഥാനത്ത് പുനർനിയമിക്കണമെന്നും ബെഫി ആവശ്യപ്പെട്ടു. ബെഫി ജില്ലാ പ്രസിഡന്റ് കെ പി സുശീൽ കുമാർ അധ്യക്ഷനായി. അനുജ ഷംസുദീൻ, പി എം സോന, വി വിമൽ എന്നിവർ സംസാരിച്ചു.









0 comments