ad
Deshabhimani

ബാങ്ക് പണിമുടക്ക് പൂർണം

bank

ബാങ്ക്‌ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച ധർണ എഐബിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:20 AM | 1 min read

കൊച്ചി

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ദേശവ്യാപകമായി നടത്തിയ ബാങ്ക് പണിമുടക്ക് പൂർണം. ബാങ്കിങ് മേഖലയിൽ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുകയെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പണിമുടക്ക്‌. ബാങ്ക് ജീവനക്കാരും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും തമ്മിലുള്ള ഉഭയകക്ഷികരാറിന്റെ ഭാഗമായി നടപ്പാക്കാമെന്ന്‌ ഉറപ്പ് നൽകിയ വാഗ്ദാനം എത്രയും വേഗം നടപ്പാക്കണമെന്ന് എംജി റോഡ്‌ എസ്‌ബിഐ മെട്രോ ബ്രാഞ്ചിനുമുന്നിൽ നടന്ന ധർണ ഉദ്ഘാടനംചെയ്ത എഐബിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ് ആവശ്യപ്പെട്ടു.


യുഎഫ്ബിയു ജില്ലാ കൺവീനർ പി ആർ സുരേഷ്‌, എഐബിഒസി സീനിയർ വൈസ് പ്രസിഡന്റ് ഷിമിത് പി ആർ, എൻസിബിഇ കേന്ദ്ര കമ്മിറ്റി അംഗം രാജീവ് എം പി, ബിഇഎഫ്ഐ ദേശീയ പ്രസിഡന്റ് എസ്‌ എസ്‌ അനിൽ, എൻഒബിഡബ്ല്യു ജില്ലാ സെക്രട്ടറി ജഗദീഷ്, എൻഒബിഒ ജില്ലാ സെക്രട്ടറി അനന്തകൃഷ്ണൻ, എകെബിഇഎഫ് ട്രഷറർ സന്ദീപ് നാരായൺ, എൻസിബിഇ കമ്മിറ്റി അംഗം രഞ്ജിത്, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി സോനാ പി എം എന്നീ യുഎഫ്ബിയു നേതാക്കളും എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ് സതീഷ് പൈ, എഐബിആർഎഫ് ദേശീയ വൈസ് പ്രസിഡന്റ് കെ എസ്‌ കൃഷ്ണ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home