ad
Deshabhimani

മമത മഹോത്സവവുമായി ബാലസംഘം

balasangham

ബാലസംഘം മമത മഹോത്സവത്തിന്റെ ജില്ലാ ഉദ്‌ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Dec 01, 2025, 01:22 AM | 1 min read

കൊച്ചി


നവകേരള നിർമിതിയിൽ കുട്ടികളുടെ പങ്ക് ഓർമിപ്പിച്ച് ബാലസംഘം മമത ഉത്സവങ്ങൾക്ക് തുടക്കം. മലയാളത്തിന്റെ മതനിരപേക്ഷ സംസ്കാരം തലമുറകളിലേക്ക് പകരുകയാണ് പരിപാടിയുടെ ലക്ഷ്യം.


ജില്ലാ ഉദ്ഘാടനം പൂതൃക്ക പഞ്ചായത്ത്‌ പുതുപ്പനം വാർഡിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ് അധ്യക്ഷനായി.


കോലഞ്ചേരി ഏരിയ സെക്രട്ടറി ഭഗത് രാജീവൻ, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ വർഗീസ്, ബാലസംഘം ഏരിയ കൺവീനറും വാർഡ് സ്ഥാനാർഥിയുമായ ടി വി പീറ്റർ, ജില്ലാപഞ്ചായത്ത്‌ കോലഞ്ചേരി ഡിവിഷൻ സ്ഥാനാർഥി എം വി നിതമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home