ad
Deshabhimani

ബാലസംഘം വേനലവധി ക്യാമ്പ് 
സംഘടിപ്പിച്ചു

ബാലസംഘം

ബാലസംഘം കവരപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച വേനലവധി ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സംഘാടകസമിതി ഭാരവാഹികൾക്കും പരിശീലകർക്കുമൊപ്പം

വെബ് ഡെസ്ക്

Published on May 19, 2026, 12:40 AM | 1 min read

അങ്കമാലി


ബാലസംഘം കവരപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു. ബാലസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി പാർവതി ദിലീപ് ഉദ്ഘാടനം ചെയ്തു.


എയ്ഞ്ചുവിൻ സെബിൻ അധ്യക്ഷനായി. ആദ്യദിനത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ മൂവാറ്റുപുഴ "മഞ്ഞുരുക്കൽ’ നാടൻ കളികളും, പാട്ടുകളും അവതരിപ്പിച്ചു. രണ്ടാംദിവസം ടി എൽ പ്രദീപിന്റെ നേതൃത്വത്തിൽ "കളികളിലൂടെ ശാസ്ത്രം -ഗണിതം’ അവതരിപ്പിച്ചു. ഡോ. സുരേഷ് മൂക്കന്നൂരിന്റെ നേതൃത്വത്തിൽ "കാവ്യസഞ്ചാരം’ കവിതാലാപനം നടന്നു.


മൂന്നാംദിവസം നാടകപ്രവർത്തകൻ സി സി കുഞ്ഞ് മുഹമ്മദിന്റെ നേതൃത്വത്തിൽ "നാടകം കുട്ടികളിൽ -നാടകക്കളരിയും’ ദീപക് മലയാറ്റൂർ നേതൃത്വം നൽകിയ സോഷ്യൽ മീഡിയ അവെയർനെസ്,- എങ്ങനെ ഷോർട്ട് ഫിലിം തയ്യാറാക്കാം പരിശീലന ക്ലാസും സംഘടിപ്പിച്ചു.


ക്യാമ്പിന് നേതൃത്വം നൽകിയ എഴുത്തുകാരൻ ശ്രീനി ശ്രീകാലത്തിന്റെ നേതൃത്വത്തിൽ അവലോകനം നടന്നു. സംഘാടകസമിതി ഭാരവാഹികളായ സെബിൻ സേവ്യർ, പി എസ് അനൂപ്, ദീപ ജയകുമാർ, ഡെ ന്നിസ് ദേവസിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home