ബേക്ക് എക്‌സ്‌പോ 2026 തുടങ്ങി

അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ബേക്ക് എക്‌സ്‌പോ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ബേക്കറി മേഖലയിലെ പുത്തൻ രീതികളും സാധ്യതകളും പരിചയപ്പെടുത്താൻ ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന ആറാമത് ‘ബേക്ക് എക്‌സ്‌പൊ 2026' അങ്കമാലി അഡ്‌ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തുടങ്ങി. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
ബേക്ക് സംസ്ഥാന പ്രസിഡന്റ് കിരൺ എസ് പാലക്കൽ അധ്യക്ഷനായി. ഐഇഡിഎസ് തൃശൂർ ഡയറക്ടർ ജി പ്രകാശ്, എഫ്എസ്എസ്എഐ കേരള ജോയിന്റ് കമീഷണർ എസ് അജി, ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമീഷണർ സി ആർ രൺദീപ്, ബേക്ക് സംസ്ഥാന ട്രഷറർ സി പി പ്രേംരാജ്, സെക്രട്ടറി എ നൗഷാദ് എന്നിവർ സംസാരിച്ചു.
ഫുഡ്ടെക് ആന്‍ഡ് ബേക്ക് ഇന്നൊവേഷന്‍ പിച്ചത്തോണ്‍ 'ബേക്ക് നെക്‌സ്റ്റ്' ശനി രാവിലെ 10.30ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് മന്ത്രി ബിന്ദു കൃഷ്ണ അവാര്‍ഡ് സമ്മാനിക്കും. 700ലേറെ കമ്പനികളുടെ സ്റ്റാളുകൾ എക്സ്പോയിലുണ്ട്. ഞായറാഴ്ച സമാപിക്കും.









0 comments