ബാലസംഘം വേനലവധി ക്യാമ്പും ഉല്ലാസയാത്രയും നടത്തി

ബാലസംഘം ആമ്പൽക്കുട്ടം യൂണിറ്റ് സംഘടിപ്പിച്ച വേനലവധി ക്യാമ്പ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ബാലസംഘം നായത്തോട് സൗത്ത് ആമ്പൽക്കൂട്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ ചതുർദിന വേനലവധിക്യാമ്പും ഉല്ലാസയാത്രയും സംഘടിപ്പിച്ചു. പി വി യാക്കോബിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ക്യാമ്പ് ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ആൻ മരിയ ഷൈജു അധ്യക്ഷയായി.
ചലച്ചിത്രതാരം സിനോജ് വർഗീസ് മുഖ്യാതിഥിയായി. ഏരിയ കൺവീനർ ടി എ ജയരാജ് ക്ലാസ് നയിച്ചു. ജില്ലാ എക്സി. അംഗം ചന്ദ്രൻ മൂവാറ്റുപുഴ മഞ്ഞുരുക്കൽ നാടൻകളികളും പാട്ടുകളും അവതരിപ്പിച്ചു. ടി എൽ പ്രദീപിന്റെ നേതൃത്വത്തിൽ കളികളിലൂടെ ശാസ്ത്രം,- ഗണിതം അവതരിപ്പിച്ചു. കെ ആർ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചനാക്കളരി നടത്തി. നാടകപ്രവർത്തകൻ സി സി കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ നാടകക്കളരിയും ഗോഡ്‌വിൻ നേതൃത്വം നൽകിയ റീൽസ് ക്ലാസും സംഘടിപ്പിച്ചു. ഡോ. സുരേഷ് മൂക്കന്നൂർ കവിതകൾ ആലപിച്ചു. എഴുത്തുകാരൻ ശ്രീനി ശ്രീകാലത്തിന്റെയും രഥീഷ്‌കുമാർ കെ മാണിക്യമംഗലത്തിന്റെയും നേതൃത്വത്തിൽ ക്യാമ്പ് അവലോകനം നടന്നു. സമാപനസമ്മേളനം ബാലസംഘം ജില്ലാ എക്സി. അംഗം പാർവതി ദിലീപ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ ജിജോ ഗർവാസിസ് അധ്യക്ഷനായി. വേങ്ങൂർ ദ്രുത കലാസമിതിയുടെ കൈകൊട്ടിക്കളി അരങ്ങേറി.
ഡ്രീം വേൾഡ് ഉല്ലാസയാത്രയും സംഘടിപ്പിച്ചു. സംഘാടകസമിതി ഭാരവാഹികളായ ഉഷ സജീവ്, രജിനി ശിവദാസൻ, വി കെ രാജൻ, ടി വൈ ഏല്യാസ്, ജിഷിത മനോജ് തുടങ്ങിയവർ സംസാരിച്ചു.










0 comments