Deshabhimani

ആയുർ പാലിയം പദ്ധതി ആരംഭിച്ചു

Ayur Pallium Project

ആയുർ പാലിയം പദ്ധതിയിൽ ഗൃഹസന്ദർശനത്തിന്റെ ഫ്ലാഗ് ഓഫ് ഡോ. എലിസബത്ത്‌ മാത്യു, പി എം സലിം എന്നിവർ 
ചേർന്ന് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Oct 08, 2026, 01:06 AM | 1 min read

പെരുമ്പാവൂർ


കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഏരിയ കമ്മിറ്റിയും ആയുർവേദ മെഡിക്കൽ അസോസിയേഷനും ചേർന്ന്‌ ആയുർ പാലിയം പദ്ധതി ആരംഭിച്ചു.


കിടപ്പുരോഗികൾക്ക് ആയുർവേദ ഡോക്ടർമാരുടെ സേവനവും മരുന്നും മറ്റു സഹായങ്ങളും നൽകുന്ന പദ്ധതിയാണിത്. കനിവ് ഏരിയ സെക്രട്ടറി പി എം സലിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. എസ് വിനീത് അധ്യക്ഷനായി. ഡോ. സുഷമ ജവഹർ, ഡോ. സ്വാതി ദിനേശ്, ഡോ. നിമിയ ബേബി, ഡോ. എലിസബത്ത് മാത്യു, ഡോ. മുബീന സമീർ എന്നിവർ സംസാരിച്ചു. പദ്ധതിയിൽ ഗൃഹസന്ദർശനത്തിന്റെ ഫ്ലാഗ് ഓഫ് പി എം സലിം, ഡോ. എലിസബത്ത് മാത്യു എന്നിവർ ചേർന്ന് നിർവഹിച്ചു.


ഡോക്ടർമാർ കിടപ്പുരോഗികളെ സന്ദർശിച്ച് ചികിത്സയും മരുന്നും നൽകുകയും അവശ്യസന്ദർഭങ്ങളിൽ വിളിച്ചാൽ സേവനം നൽകുകയും ചെയ്യുന്ന ആയുർ പാലിയം പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home