ആയുർവേദ മെഡിക്കൽ അസോ. സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) വിവിധ മേഖലകളിൽ മികവുതെളിയിച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
നിസ്തുലസംഭാവനകൾ നൽകിയ മുതിർന്ന അംഗങ്ങൾക്ക് ഏർപ്പെടുത്തിയ പ്രഥമ ഡോ. ടി ഗോപിനാഥ്–ആയുർവേദ വിഭൂഷൺ -ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് എഎംഎഐ സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജി വിനോദ്കുമാർ (എറണാകുളം) അർഹനായി. 50,000 രൂപയാണ് പുരസ്‌കാരം. ഭിഷക് രത്ന പുരസ്കാരത്തിന് (30,000 രൂപ) ഡോ. എ സൈനുലാബ്ദീൻ (ആലപ്പുഴ), ഭിഷക് പ്രതിഭ പുരസ്കാരത്തിന് (25,000 രൂപ) കോഴിക്കോട് തലക്കുളത്തൂർ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ പ്രവീൺ, ആയുർവേദ പ്രചാരൺ പുരസ്കാരത്തിന് (15,000 രൂപ) ഡോ. കെ വത്സലാദേവി (എറണാകുളം), സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ഡോ. ശ്രീജിത് മുക്കടക്കാട്ട് (പാലക്കാട്), ഡോ. ഷൈജു ഒല്ലാക്കോട് (കോഴിക്കോട്) എന്നിവർ അർഹരായി.
മെയ് മൂന്നിന് വയനാട് വൈത്തിരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകുമെന്ന് എഎംഎഐ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് വിഷ്ണുനമ്പൂതിരി, സംസ്ഥാന ജനൽ സെക്രട്ടറി ഡോ. പി കെ ഹരിദാസ് എന്നിവർ അറിയിച്ചു.










0 comments