അങ്കമാലി റോട്ടറി ക്ലബ്ബിന് അവാർഡ്

ബെസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുത്ത അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് കിറോഷ് രാജന് റോട്ടറി ഗവർണർ ഡോ. ജി എൻ രമേശ് അവാർഡ് സമ്മാനിക്കുന്നു
അങ്കമാലി
സമൂഹത്തിന് വേണ്ടുന്ന വിവിധ സേവനങ്ങൾ ഫലപ്രഥമായി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അങ്കമാലി റോട്ടറി ക്ലബ്ബിനെ റോട്ടറി ഡിസ്ട്രിക്ട് 3205 റീജണലിൽ ബെസ്റ്റ് ക്ലബ്ബായും പ്രസിഡന്റ് അഡ്വ. കിറോഷ് രാജൻ പൊന്നമ്പലിനെ ഡിസ്ട്രിക്‌ടിലെ ബെസ്റ്റ് പ്രസിഡന്റായും തെരഞ്ഞെടുത്തു. റോട്ടറി ഗവർണർ ഡോ. ജി എൻ രമേശ് അവാർഡുകൾ സമ്മാനിച്ചു.
പരിസ്ഥിതിസംരക്ഷണംപോലുള്ള ഒമ്പത് മേഖലകളിലും അങ്കമാലി ക്ലബ്ബിന് അവാർഡുകൾ ലഭിച്ചു. കൂടാതെ റോട്ടേറിയൻ അന്റു ഡൊമിനിക്, ജോസഫ് കാണിച്ചായി, ജോസ് പാറേക്കാട്ടിൽ എന്നിവർക്കും അവാർഡ് ലഭിച്ചു.










0 comments